‘സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ’; തിരിച്ചടിച്ച് കേരളാ കോൺഗ്രസ്
‘സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ’; തിരിച്ചടിച്ച് കേരളാ കോൺഗ്രസ്
Publish Date: Thu, 01 Mar 2018 (13:52 IST)
Updated Date: Thu, 01 Mar 2018 (13:54 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കേരളാ കോൺഗ്രസ് (എം). മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തുടര്‍ച്ചയായി പ്രസ്‌താവന നടത്തുന്ന കാനത്തിന് കേരളാ കോൺഗ്രസ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.
അഴിമതിക്കെതിരായ സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നാലരക്കോടിക്ക് പാർലമെന്റ് സീറ്റ് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാർട്ടിയാണ് സിപിഐയെന്നും കേരളാ കോൺഗ്രസ് വിമർശിച്ചു.
സിപിഐയുടെ നിലപാടുകൾ കാപട്യമാണ്. മൂന്ന് ദിവസത്തിനിടെ മൂന്ന് പേരുടെ ജീവനെടുത്ത പാർട്ടിയാണ് അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നത്. ആത്മവഞ്ചന കലയും തൊഴിലുമാക്കി എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്നും കേരളാ കോൺഗ്രസ് വ്യക്തമാക്കി.
ഇന്നും കാനം രാജേന്ദ്രനും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും കേരളാ കോൺഗ്രസിനെയും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയേയും തള്ളിപ്പറഞ്ഞ് രംഗത്തു വന്നിരുന്നു. മാണിയുമായി യാതൊരുവിധത്തിലുള്ള സഹകരണവും ഉണ്ടാകില്ലെന്ന് കാനം പറഞ്ഞപ്പോള്‍ മാണി അഴിമതിക്കാരനാണെന്നാണ് സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്.