Webdunia - Bharat's app for daily news and videos

Install App

യുഡിഎഫിലേക്കില്ല, സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി, ഒറ്റക്കുനിന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കില്ല - കാനത്തിന് മറുപടിയുമായി മാണി രംഗത്ത്

ഒറ്റക്കുനിന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കില്ല - കാനത്തിന് മറുപടിയുമായി മാണി രംഗത്ത്

Webdunia
ശനി, 20 ജനുവരി 2018 (15:36 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന് മറുപടിയുമായി കേരള കോൺഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി രംഗത്ത്. ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ് സിപിഐ. കാനത്തിനെ പോലുള്ളവർ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുത്. ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്‍ മാറ്റമില്ല. യുഡിഎഫിലേക്കു മടങ്ങില്ലെന്നും മാണി വ്യക്തമാക്കി.

ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ആശങ്കയാണ് സിപിഐയ്ക്ക്. അതിനാലാണ് കേരളാ കോൺഗ്രസിനെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. നിരവധി മഹാരഥന്മാർ നയിച്ച പാർട്ടിയാണ് സിപിഐ. ഒറ്റയ്ക്കുനിന്നാൽ സിപിഐ ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നും മാണി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിനേക്കാളും വലിയ പാർട്ടിയല്ല സിപിഐ. കാനത്തിന് ഇതിലൂം കൂടുതൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മാണി കൂട്ടിച്ചേർത്തു.

ഒരു മുന്നണിയിലേക്കുമുള്ള പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. യുഡിഎഫിന്റെ ക്ഷണത്തിനു നന്ദിയുണ്ട്. പാർട്ടിക്ക് ഇപ്പോൾ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതിൽ മാറ്റമില്ല. യുഡിഎഫിലേക്കു വരാൻ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ല. കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ ഉയർന്നത് മുസ്ലീം ജനസംഖ്യ, 34.6 ശതമാനം വളർച്ചയെന്ന് പ്യൂ റിസർച്ച് സർവേ

അമേരിക്കയില്‍ സാല്‍മൊണല്ല കേസുകള്‍ വര്‍ധിക്കുന്നു; പടരുന്നത് മുട്ടയില്‍ നിന്ന്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

അടുത്ത ലേഖനം
Show comments