Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കേരളാ കോണ്‍ഗ്രസിനെയും കെഎം മാണിയേയും പരിഹസിച്ച് കാനം രംഗത്ത്

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കേരളാ കോണ്‍ഗ്രസിനെ പരിഹസിച്ച് കാനം രംഗത്ത്

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കേരളാ കോണ്‍ഗ്രസിനെയും കെഎം മാണിയേയും പരിഹസിച്ച് കാനം രംഗത്ത്
കോഴിക്കോട് , വെള്ളി, 19 ജനുവരി 2018 (15:36 IST)
കേരളാ കോണ്‍ഗ്രസിന്‍റെ (എം) ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെഎം മാണിക്കും പാർട്ടിക്കുമെതിരെ പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ല. പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എൽഡിഎഫിനില്ല. ഇപ്പോള്‍ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് നിലവിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും കാനം പറഞ്ഞു.

മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വിജിലന്‍സും പൊലീസും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാര്യമാക്കേണ്ടതില്ല. കോടതിയില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടും. ആര്‍ബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി. റിസര്‍വ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍ബിഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്. ഉത്തരകൊറിയേയും ചൈനയേയും പിന്തുണക്കേണ്ട ആവശ്യം ഇപ്പോള്‍ നമുക്കില്ലെന്നും കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ കാനം വ്യക്തമാക്കി.

അതേസമയം, കെഎം മാണിയെ തിരികെ യുഡിഎഫില്‍ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. മാണിയുമായി യുഡിഎഫ് അനുരഞ്ജന ചര്‍ച്ചയ്‌ക്കായി ഉമ്മന്‍ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും ചുമതലപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടേക്കാം' - നിർണായക വെളിപ്പെടുത്തലുമായി ദിലീപിന്റെ സുഹൃത്ത്