Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിന്തുണ വലത്തോട്ട് തന്നെ; ചെങ്ങന്നൂരിൽ കെ എം മാണി യു ഡി എഫിനൊപ്പം

പിന്തുണ വലത്തോട്ട് തന്നെ; ചെങ്ങന്നൂരിൽ കെ എം മാണി യു ഡി എഫിനൊപ്പം
, ചൊവ്വ, 22 മെയ് 2018 (14:11 IST)
ആലപ്പുഴ: ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്സ് യൂ ഡി എഫിനൊപ്പം. ഇന്ന് ചേർന്ന സബ് കമ്മറ്റിയോഗത്തിനു ശേഷമാണ് നിർണ്ണായ തീർമാ‍നം. കഴിഞ്ഞ ദിവസം യൂഡി എഫ് നേതാക്കൾ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതോടെ തന്നെ മാണി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന തർത്തിലുള്ള  വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ യു ഡി എഫ് കൂടുതൽ ശക്തരാകും.    
 
3000ത്തിനും 5000ത്തിനുമിടയിൽ വോട്ടുകളാണ് കേരള കോൺഗ്രസിന് ചെങ്ങന്നുരിൽ ഉള്ളത്. ഇത് യു ഡി എഫിനൊപ്പം ചേരുന്നത് ഇടതുപക്ഷത്തിന് കടുത്ത വെല്ലുവിളിയാകും. ചെങ്ങന്നൂരിൽ ശക്തമായ ത്രികൊണ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഒരോ വോട്ടുകളും പ്രധാനമാണ് എന്നതിനാലാണ് മാണിയെ ഒപ്പം കൂട്ടാൻ ഇരു മുന്നണികളും ശ്രമിച്ചിരുന്നത്. 
 
അതേസമയം മുന്നണി പ്രവേശനം അജൻഡയുടെ ഭാഗമല്ലെന്നും. പിന്തുണ മാത്രമാണ് പ്രൊഖ്യാപിക്കുന്നത് എന്നും മാണി വ്യക്തമാക്കി.  മാണി യു ഡി എഫിലേക്ക് തന്നെ തിരിച്ചെത്തിയേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരിൽ വീണ്ടും സംഘർഷം; സിപിഎം ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു