ഡൽഹി: പെട്രോൾ വില ചരിത്രത്തിലാദ്യമായി 81രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിശയത്തിൽ ഇടപെടുന്നു. എണ്ണക്കമ്പനി മേഥാവികളുമായി പെട്രോളിയം മന്ത്രി ചർച്ച നടത്തും. അഥിക നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നൽകാനും തീരുമാനമായിട്ടുണ്ട്.
കർണ്ണാടക ത്രിരഞ്ഞെടുപ്പ് മുൻ നിർത്തി കേന്ദ്ര സർക്കാർ ഇടപെട്ട് നിർത്തിവച്ച വിലവർധനവ് തിരഞ്ഞെടുപ്പ് പൂർത്തിയായ ഉടനെ തന്നെ കമ്പനികൾ പുനരാരംഭിക്കുകായിരുന്നു. വിലവർധനവ് നിർത്തിവച്ച സമയത്തെ നഷ്ടം നികത്താൻ വേണ്ടിയാണ് കമ്പനിക്കൾ കുത്തനെ വിലകൂട്ടുന്നത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്ന് 31 പൈസ കൂടി വർധിച്ചതോടെ സംസ്ഥാനത്ത് പെട്രോൾ വില 81രൂപ എന്ന റെക്കോർഡ് തുകയിലെത്തി. ഡീസലിന് 73 രൂപ 88 പൈസയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ വില കുറക്കാൻ കമ്പനികൾ തയ്യാറാകുമൊ എന്നത് വലിയ ചോദ്യം.