Webdunia - Bharat's app for daily news and videos

Install App

“പുരുഷ സമൂഹം ആ സ്‌ത്രീക്ക് മുമ്പില്‍ തലകുനിക്കണം”; കെട്ടിടത്തില്‍ നിന്നും വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച ജനക്കൂട്ടത്തിനെതിരെ ജയസൂര്യ

“പുരുഷ സമൂഹം ആ സ്‌ത്രീക്ക് മുമ്പില്‍ തലകുനിക്കണം”; കെട്ടിടത്തില്‍ നിന്നും വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച ജനക്കൂട്ടത്തിനെതിരെ ജയസൂര്യ

Webdunia
തിങ്കള്‍, 29 ജനുവരി 2018 (12:01 IST)
കൊച്ചി പത്മ ജംഗക്ഷനില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ നോക്കി നിന്നവരെ വിമര്‍ശിച്ച് നടൻ ജയസൂര്യ.

കേസാകുമെന്ന് പേടിച്ച് യുവാക്കൾ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവലിയരുത്. തൊട്ടു മുന്നിൽ കാണുന്നവനെ സ്നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല. സംഭവത്തിൽ ഊർജിതമായി ഇടപെട്ട യുവതിയുടെ മുന്നിൽ പുരുഷ സമൂഹം തലകുനിക്കേണ്ടതാണെന്നും തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെ ജയസൂര്യ വ്യക്തമാക്കി.   

ശനിയാഴ്ച വൈകിട്ട് 6.30ന് എറണാകുളത്തെ പത്മാ ജംക്ഷനിലായിരുന്നു സംഭവം. തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയാണ് അപകടത്തില്‍ പെട്ടത്. ചോരവാര്‍ന്ന് കിടന്ന സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സംഭവസ്ഥലത്ത്  ഓടിക്കൂടിയവര്‍ തയ്യാറായില്ല.

ആ സമയത്ത് സ്ഥലത്തെത്തിയ ഒരു യുവതി, അപകടംപറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കണമെന്ന് മറ്റുള്ളവരോട് പറയുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ല. തുടര്‍ന്ന് യുവതി ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജി ഇപ്പോള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോലീസുകാരന്‍ മദ്യപിച്ചെത്തി

നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തര്‍ക്കം; മാധവ് സുരേഷിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കില്ല

യുക്രൈനില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ; ഉപയോഗിച്ചത് 40 മിസൈലുകളും 574 ഡ്രോണുകളും

രാഹുലിനെതിരായ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം; ഹണി ഭാസ്‌കരന്‍ പരാതി നല്‍കി

അടുത്ത ലേഖനം
Show comments