Publish Date: Fri, 12 Jan 2018 (08:06 IST)
Updated Date: Fri, 12 Jan 2018 (08:10 IST)
ക്രിസ്മസിന് തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്‌ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്‌വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രസകരമായ രംഗങ്ങളാണ് പ്രേക്ഷകര്‍ക്കായി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഡ്യൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് അപകടം സംഭവിച്ചകാര്യങ്ങള്‍ ചിത്രത്തിന്റെ നിര്‍മ്മതാവായ വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ആ രംഗങ്ങളും പുറത്തുവന്നിരുന്നു. ആ രംഗങ്ങള്‍ക്ക് പിന്നാലെയാണ് സിനിമയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ അണിയറക്കാര്‍ തന്നെ പുറത്തുവിട്ടത്.