കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം
കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു
Publish Date: Tue, 21 Nov 2017 (12:03 IST)
Updated Date: Tue, 21 Nov 2017 (12:07 IST)
കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്ന് വീണു. ഇന്ന് രാവിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമായത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താനിരിക്കെയാണ് അപകടം. നിരീക്ഷണ പറക്കലിനിടയിലാണ് അപകടം ഉണ്ടായത്. റിമോര്‍ട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പറത്തിയ വിമാനമാണ് തകര്‍ന്നത്. വന്‍ ദുരന്തമാണ് അപകടത്തില്‍ ഒഴിവായത്.