Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയുടെ എഴുപത്തഞ്ചാം ജന്മദിനം, കളറാക്കാൻ ബിജെപി, രണ്ടാഴ്ച നീളുന്ന പരിപാടികൾ!

17ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Narendra Modi

അഭിറാം മനോഹർ

, വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (11:35 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 17നാണ് മോദിയുടെ ജന്മദിനാഘോഷം. സ്വദേശി, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പ്രമേയങ്ങളിലൂന്നി രണ്ടാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. 17ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
 
സേവ പഖ്വാഡ എന്ന പേരിലായിരിക്കും പരിപാടി നടത്തുക. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രസര്‍ക്കാറും മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mamkootathil: 'നിയമസഭയിലേക്ക് വേണമെങ്കില്‍ വരട്ടെ'; കൈവിട്ട് പാര്‍ട്ടി നേതൃത്വം, പ്രതിഷേധങ്ങളെ ഭയന്ന് രാഹുല്‍ അവധിയിലേക്ക്?