Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രിയെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിക്കുന്നു; വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത് - സര്‍ക്കാരിനെ പൊളിച്ചടുക്കി സുരേന്ദ്രന്റെ എഫ്‌ബി പോസ്‌റ്റ്

മെട്രോ വിവാദം: പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമെന്ന് സുരേന്ദ്രന്‍

പ്രധാനമന്ത്രിയെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിക്കുന്നു; വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത് - സര്‍ക്കാരിനെ പൊളിച്ചടുക്കി സുരേന്ദ്രന്റെ എഫ്‌ബി പോസ്‌റ്റ്
തിരുവനന്തപുരം , വെള്ളി, 19 മെയ് 2017 (16:06 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്.

പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസർക്കാർ മെട്രോയുടെ ഉദ്ഘാടന തിയതി തീരുമാനിച്ചതെന്ന് സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ഈ നീക്കം കൊണ്ട്  കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

“ പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്രെ തീയതി ഏപ്രിൽ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണ്. മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസർക്കാർ മെട്രോയുടെ ഉദ്ഘാടനം തീരുമാനിക്കുന്നത്. തികഞ്ഞ അൽപ്പത്തമാണ് കേരളസർക്കാർ കാണിക്കുന്നത്.

പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിറ്റിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത് ” - എന്നും സുരേന്ദ്രന്റെ പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിക്കായി കാത്തിരിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ; സർക്കാരിന് അഹങ്കാരമെന്ന് ബിജെപി - കൊച്ചി മെട്രോ ഉദ്ഘാടനം വിവാദത്തില്‍