ഇ ശ്രീധരനും രമേശ് ചെന്നിത്തലയും വേദിയില്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കി
ഇ ശ്രീധരനും രമേശ് ചെന്നിത്തലയും വേദിയില്‍; പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കി
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ മെട്രോമാൻ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.
ഇന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമ പട്ടിക തയാറാക്കിയത്. പ്രതിപക്ഷ നേതാവിനും ഇടം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചതായും അധികൃതര്‍ പറഞ്ഞു.
മെട്രോ ഉദ്ഘാടനവേദിയിൽ ഇ ശ്രീധരനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് പരിപാടി നോട്ടിസ് പുറത്തിറക്കിയതു വലിയ വിവാദമായിരുന്നു. ഇരുവരെയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.