Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി മെട്രോ യാത്ര തുടങ്ങി; തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലില്‍ അധികൃതർ

കൊച്ചി മെട്രോ യാത്ര തുടങ്ങി

kochi metro
കൊച്ചി , തിങ്കള്‍, 19 ജൂണ്‍ 2017 (07:53 IST)
കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി. ആറുമണിക്കുള്ള ആദ്യ സർവീസിനായി 5.50ന് സ്റ്റേഷന്റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു.

പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. ഓഫിസിൽ പോകാനുള്ള സമയത്ത് തിരക്ക് അധികമാകുമെന്ന കണക്കുകൂട്ടലിലാണ് മെട്രോ അധികൃതർ.

രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ ഓടുക. ഓരോ 10 മിനിറ്റിലും ട്രെയിനുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ നടത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുതുകത്ത് വീഴുന്ന ഓരോ അടിയും ജനങ്ങൾ ഓർത്ത്‌ വയ്ക്കുന്നുണ്ട്'; പിണറായിക്ക് മുന്നറിയിപ്പുമായി ചെന്നിത്തല