ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി
രാവിലെ ഏഴു വരെ 30 മിനിറ്റ് ഇടവിട്ടും ഏഴുമുതല്‍ ഒന്‍പത് വരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്
Publish Date: Fri, 17 Feb 2023 (09:08 IST)
Updated Date: Fri, 17 Feb 2023 (09:11 IST)
ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടി. ആലുവ, എസ്.എന്‍. ജങ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ശനി രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30 ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്. ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ സര്‍വീസ് തുടങ്ങും. രാവിലെ ഏഴു വരെ 30 മിനിറ്റ് ഇടവിട്ടും ഏഴുമുതല്‍ ഒന്‍പത് വരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്.