Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി മെട്രോ: ഞായറാഴ്ചകളില്‍ സര്‍വീസ് രാവിലെ 7.30 ന് തുടങ്ങും

കൊച്ചി മെട്രോ: ഞായറാഴ്ചകളില്‍ സര്‍വീസ് രാവിലെ 7.30 ന് തുടങ്ങും
, ശനി, 20 മെയ് 2023 (09:06 IST)
ഈ ഞായറാഴ്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസ് രാവിലെ 7.30 ന് തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കാര്‍ ആയിരുന്നത് ഈ മാസം 90,000 ആയി. ഒന്‍പത് ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. നേരത്തെ ഞായറാഴ്ചകളില്‍ രാവിലെ എട്ട് മണി മുതലാണ് സര്‍വീസ് ആരംഭിച്ചിരുന്നത്. 
 
കഴിഞ്ഞ ആഴ്ചയിലെ ഓണ്‍ലൈന്‍ സര്‍വേയിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഓഫറും ഒരുക്കിയിട്ടുണ്ട്. 
 
900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യാന്‍ വിദ്യ 30 കാര്‍ഡ് ഉപയോഗിക്കാം. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് ഇത് 699 രൂപയാണ്. കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നടക്കുന്ന ക്യാംപെയ്‌നില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഓഫര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇനി ഉപയോഗിക്കാമോ? കറന്‍സി മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ വരി നില്‍ക്കണോ?