Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അടിച്ച് പൂസായി’ യുവാവ് ട്രാക്കിലൂടെ നടന്നു; കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

‘അടിച്ച് പൂസായി’ യുവാവ് ട്രാക്കിലൂടെ നടന്നു; കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

‘അടിച്ച് പൂസായി’ യുവാവ് ട്രാക്കിലൂടെ നടന്നു; കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു
കൊച്ചി , ചൊവ്വ, 19 ഡിസം‌ബര്‍ 2017 (17:56 IST)
യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു.  പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്റ്റേഷനിലേക്ക് ചാടിയത്. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം സ​ർ​വീ​സ് പു​ന​സ്ഥാ​പി​ച്ചു.

മദ്യപിച്ചെത്തിയ യുവാവ് ട്രാക്കിൽ ഇറങ്ങി നടന്നതാണ് ട്രെയിനിന്റെ യാത്ര മുടങ്ങാന്‍ കാരണമായത്. പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ൻ മു​ത​ൽ ച​ങ്ങ​മ്പു​ഴ പാ​ർ​ക്കു​വ​രെ​ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും കെഎംആർഎൽ അറിയിച്ചു.

മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നൽകുന്ന 750 വാട്ട് തേർഡ് റെയിൽ ലൈനുള്ളത്. യാത്രക്കാർ ട്രാക്കിൽ വീഴുമ്പോൾ ഉണ്ടാകുന്ന അപകടമൊഴിവാക്കാൻ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്നാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്.

ട്രാക്കുകള്‍ക്ക് ഇടയിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ മരണം സംഭവിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസാണെന്ന് ശിവസേന