Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനങ്ങളിലിരുന്ന് ഉറങ്ങിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും !

ബസിലിരുന്ന് ഉറങ്ങിയാലും ഭയക്കണ്ട: ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും, അപ്ഡേറ്റ് ഉടന്‍ വരും!!

വാഹനങ്ങളിലിരുന്ന് ഉറങ്ങിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും !
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (14:06 IST)
പൊതു ഗതാഗത സംവിധാനങ്ങളിലും മറ്റുമൊക്കെ യാത്ര ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന ആപ്പ് പുറത്തിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ബസുകളിലോ മറ്റോ ഇരുന്ന് ഉറങ്ങുകയോ കൃത്യമായി സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുന്നവരെയോ സഹായിക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ മാപ്പ് ഈ പുതിയ സംവിധാനം കൊണ്ടുവരുന്നത്. 
 
ഡ്രൈവിംഗിന് വേണ്ടിയോ നടക്കുന്നതിന് വേണ്ടിയോ ഗൂഗിള്‍ മാപ്പിലെ നാവിഗേഷന്‍ മോഡ് ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഈ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രമുഖ ടെക് വെബ്സൈറ്റായ ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഗൂഗില്‍ മാപ്പിന്റെ പ്രധാന ആപ്പില്‍ ഈ ഫീച്ചര്‍ ഇടം നേടുമെന്നും ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സൌകര്യം ലഭ്യമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 
 
ലൊക്കേഷന്‍ ഷെയറിംഗ്, ഇഷ്ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പുതില്‍ ആപ്പില്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല വാഹനം പാര്‍ക്ക് ചെയ്ത സ്ഥലങ്ങളെക്കുറിച്ചും ആപ്പ് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുമെന്നും പറയുന്നു. 
 
പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കും പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവര്‍ക്കും ഗൂഗുളിന്‍റെ ഈ അപ്‍ഡേഷന്‍ ഏറെ ഉപയോഗപ്രദമാകും. വഴിതിരഞ്ഞുള്ള യാത്രകള്‍ക്കും ഇതിലൂടെ പരിഹാരം കാണാനാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി; മോദിയല്ല ഭാര്യയുടെ അവിഹിതമാണ് കാരണമെന്ന് ഭര്‍ത്താവ്