Select Your Language

Notifications

webdunia
webdunia
webdunia
webdunia

റവന്യൂ റിക്കവറിയില്‍ ഏറ്റവുമധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളത്തിന്; പിരിച്ചെടുത്തത് 171.49 കോടി രൂപ

റവന്യൂ റിക്കവറിയില്‍ ഏറ്റവുമധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളത്തിന്; പിരിച്ചെടുത്തത് 171.49 കോടി രൂപ

ഗേളി ഇമ്മാനുവല്‍

എറണാകുളം , വ്യാഴം, 14 മെയ് 2020 (12:20 IST)
റവന്യൂ റിക്കവറിയില്‍ ഏറ്റവുമധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളത്തിന്. 171.49 കോടിരൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ല പിരിച്ചെടുത്തത്. ഇതില്‍ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാന്‍ഡ് റവന്യൂ ഇനത്തിലുമാണ്.
 
ലാന്‍ഡ് റവന്യൂ ഇനത്തില്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തില്‍ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 13.82 കോടി രൂപയും കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് 19.83 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ പിരിച്ചെടുത്തു. 
 
ജില്ല കളക്ടര്‍ എസ്. സുഹാസിന്റെ ഏകോപന മികവും ജീവനക്കാരുടെ അര്‍പ്പണ ബോധവും ആണ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലും ജില്ലക്ക് നേട്ടമുണ്ടാവാന്‍ സഹായകമായതെന്നും എസ്. ഷാജഹാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറൻസികളും, സ്മാർട്ട്‌ഫോണുകളും അണുവിമുക്തമാക്കാൻ പ്രത്യേക ഉപകരണങ്ങൾ വികസിപ്പിച്ച് ഡിആർഡിഒ