Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂൺ 30 വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൻവേ

ജൂൺ 30 വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൻവേ
, വ്യാഴം, 14 മെയ് 2020 (11:17 IST)
ജൂൺ 30 വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്തിട്ടുള്ള എല്ലാ റെഗുലർ ട്രെയിൻ ടിക്കറ്റുകളും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും ഓട്ടോ റിഫണ്ട് ആയി അക്കൗണ്ടുകളിൽ തിരികെ ലഭിയ്ക്കും. ജൂൺ 30 വരെയുള്ള റെഗുലർ ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു
 
അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് എത്തിയ്ക്കുന്നതിനായുള്ള ശ്രാമിക് ട്രെയിൻ സർവീസുകളും, മെയ് 12ന് ആരംഭിച്ച് സ്പെഷ്യൽ ട്രെയിനുകളും സർവീസ് തുടരും രാജ്യത്തെ പ്രധാന 15 റൂട്ടുകളിലേയ്ക്ക് മെയ് 12 മുതൽ ഇന്ത്യൻ റെയിൽവേ സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ 80,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത് 16 കോടിയിലധികം രൂപ ഇതിലൂടെ റെയിൽവേയ്ക്ക് ലഭിയ്ക്കുകയും ചെയ്തിരുന്നു. ഘട്ടംഘട്ടമായി രാജ്യത്ത് ട്രെയിൻ സർവീസുകൾ വർധിപ്പിയ്ക്കും എന്നായിരുന്നു റെയിൽവേയുടെ പ്രഖ്യാപനം.ഡൽഹിയിൽനിന്നും കേരളത്തിലേയ്ക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെയെത്തും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതൽ നോട്ടുകൾ അച്ചടിയ്ക്കാൻ വീടുകളിലെ സ്വർണം ഈടുവയ്ക്കാൻ കേന്ദ്രം