Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപും കാവ്യയും മഞ്ജുവിനോടൊപ്പം, മീനാക്ഷി മാത്രം അമ്പിനും വില്ലിനും അടുക്കുന്നില്ല?! - മഞ്ജു മിണ്ടാതിരിക്കുന്നത് സത്യം തിരിച്ചറിഞ്ഞത് കൊണ്ടാണ്

‘അമ്മ പോകരുത്, അച്ഛന് വേണ്ടി ഒന്നും ചെയ്യണ്ട പോകാതിരുന്നുകൂടെ?’ - മീനാക്ഷി കരഞ്ഞ് പറഞ്ഞതൊന്നും മഞ്ജു കേട്ടില്ല

ദിലീപ്
, ബുധന്‍, 11 ജൂലൈ 2018 (12:59 IST)
നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മഞ്ജു വാര്യർ തന്റെ നിലപാടുകൾ അറിയിച്ചിരുന്നില്ല. ‘അവരുടെ ഇഷ്ടത്തിനനുസരിച്ച് നിലപാടെടുക്കട്ടെ’ എന്നായിരുന്നു രമ്യ നമ്പീശനും പ്രതികരിച്ചിരുന്നു. 
 
ഇപ്പോഴിതാ, മഞ്ജുവിന്റെ മൌനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സലിം ഇന്ത്യ. ദിലീപിനുവേണ്ടി ചാലക്കുടിയിൽ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹർജി നൽകുകയും ചെയ്ത ആളാണ് സലിം ഇന്ത്യ.
 
നടി ആക്രമിക്കപ്പെട്ട സംഭവം നടി നടത്തിയ "ഒരു നാടകം' മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നുവെന്ന് സലിം ഇന്ത്യ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ദിലീപുമായി മഞ്ജുവിന് പഴയ എതിർപ്പ് ഇല്ലെന്നും ഇരുവരും സമാധാനപരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സലിം ഇന്ത്യ പറയുന്നു. 
 
മഞ്ജുവിന് തന്റെ തെറ്റുകൾ മനസ്സിലായി. സത്യം തിരിച്ചറിഞ്ഞതോടെയാണ് മഞ്ജു മൌനം തുടരാൻ തീരുമാനിച്ചത്. ദിലീപുമായി പ്രശ്നങ്ങൾ ഒന്നുമില്ല, കാവ്യ മാധവൻ വരെ മഞ്ജുവുമായി പൊരുത്തപ്പെട്ടു. എന്നാൽ, മഞ്ജുവിന്റേയും ദിലീപിന്റേയും മകൾ മീനാക്ഷി മാത്രമാണ് മഞ്ജുവിനോട് ഇപ്പോൾ അടുക്കാത്തത്. മഞ്ജുവിനോട് മീനാക്ഷിയ്ക്ക് ഉള്ളിൽ വെറുപ്പാണെന്ന് സലിം ഇന്ത്യ പറയുന്നു. അതിനു കാരണവും അയാൾ പറയുന്നുണ്ട്. 
 
‘ഇത്തവണ മാത്രമല്ല, കഴിഞ്ഞ വർഷവും മഞ്ജു നാഫാ അവാർഡിന് വിദേശത്ത് പോയിരുന്നു. ദിലീപ് ജയിലിൽ കിടക്കുന്ന സമയമായിരുന്നു അന്ന്. എന്നാൽ, വിദേശായാത്ര ഉണ്ടെന്ന് അറിഞ്ഞതോടെ മീനാക്ഷി അമ്മയെ വിളിച്ച് പറഞ്ഞു ‘അമ്മ അമേരിക്കയ്ക്ക് പോകരുത്. അമ്മ അച്ഛനു ജാമ്യം കിട്ടാൻവേണ്ടി പരിശ്രമിച്ചില്ലെങ്കിലും സാരമില്ല. അമ്മ അവിടെ വീട്ടിലിരുന്ന് അച്ഛനു വേണ്ടി പ്രാർത്ഥിക്കണം. എന്റെ അച്ഛൻ ഒരു പാവമാണ്‘- എന്ന് മഞ്ജുവിനോട് മീനാക്ഷി പറഞ്ഞതായി സലിം ഇന്ത്യ പറയുന്നു.
 
പക്ഷേ മീനാക്ഷിയുടെ കണ്ണീര് മഞ്ജു കണ്ടില്ല. മഞ്ജു അമേരിക്കയിൽ പോയി. അതിന്റെ ദേഷ്യം മീനാക്ഷിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.പക്ഷേ മഞ്ജു മാറിയിരിക്കുന്നു. മഞ്ജുവിന്റെ മനസ്സിലിപ്പോൾ ദിലീപിനോട് വെറുപ്പില്ല. "ദിലീപേട്ടൻ' എന്നല്ലാതെ മറ്റൊരു സംബോധന മഞ്ജുവിന്റെ നാവിൽ ദിലീപിനെക്കുറിച്ച് വരില്ല.  - സലിം ഇന്ത്യ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറച്ചെങ്കിലും സത്യസന്ധതയും മര്യാദയും വേണം, വാർത്താസമ്മേളനം നിരാശയുണ്ടാക്കി; മോഹൻലാലിനെതിരെ നടിമാർ