അറുപത്തിയേഴുകാരിയെ പീഡിപ്പിച്ച മുപ്പത്തിയേഴുകാരന്‍ അറസ്റ്റില്‍
അറുപത്തിയേഴുകാരിയെ പീഡിപ്പിച്ച മുപ്പത്തിയേഴുകാരന്‍ അറസ്റ്റില്‍
അറുപത്തിയേഴുകാരിയായ വൃദ്ധയെ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലെന്നു തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളിയായ മുപ്പത്തിയേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കല്‍ ആറാട്ടുവഴി കടപ്പുറത്ത് മണപ്പുറത്ത് ആനന്ദനാണ് പൊലീസ് വലയിലായത്.
ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇയാള്‍ വ്യാഴാഴ്ച വൈകിട്ടാണ് വൃദ്ധയായ വീട്ടമ്മയെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വിവിധ ആശുപത്രികളില്‍ എത്തിക്കുകയും തുടര്‍ന്ന് വിജന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വൃദ്ധയുടെ ഭര്‍ത്താവ് ഞാറയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിവരം അറിഞ്ഞ പ്രതി ഭര്‍ത്താവിനെ അസുഖം കൂടുതലായെന്നും എറണാകുളത്തേക്ക് കൊണ്ടുപോയെന്നും പ്രതി ധരിപ്പിച്ചു.
എന്നാല്‍ വൃദ്ധ ഇയാളെ അറിയില്ലെങ്കിലും പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ച് ഇയാള്‍ക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെ ഭര്‍ത്താവിനെ കാണാത്തതിനാല്‍ കളമശേരിയിലെ മെഡിക്കല്‍ കോളേജിലും പോയെങ്കിലും അവിടെയും കണ്ടെത്തിയില്ല. പിന്നീട് തിരിച്ചുകൊണ്ടുവിടാം എന്ന് പറഞ്ഞ് എളുപ്പവഴിയിലൂടെ നടന്നപ്പോള്‍ ബലമായി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. ബോധരഹിതയായ ഇവര്‍ ഏറെ ബുദ്ധിമുട്ടി റോഡിലെത്തുകയും വഴിപോക്കരുടെ സഹായത്തോടെ കളമശേരി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ വൃദ്ധയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഞാറയ്ക്കല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കളമശേരി പൊലീസ് ഞാറയ്ക്കല്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് പിന്നീട് ഇവര്‍ പോയ ആശുപത്രികളിലെ സിസിടി.വി ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയും വിശദമായ അന്വേഷണത്തിലൂടെ പ്രതിയെ വീട്ടിനടുത്തു നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഞാറയ്ക്കല്‍ സി ഐ സി ആര് രാജുവിന്‍റെ നേതൃത്വത്തില്‍ എസ് ഐ ആര് രഗീഷ് കുമാര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് ശീലമാക്കിയിരുന്നെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.