ബിജെപി എം പിക്ക് പശുവിന്റെ കുത്തേറ്റു: എം പി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ശനി, 1 സെപ്‌റ്റംബര്‍ 2018 (17:14 IST)
ഗാന്ധിനഗർ: ഗുജറത്തിൽ തെരുവിൽ അലഞ്ഞു നടന്ന പശുവിന്റെ കുത്തേറ്റ് ബിജെപി എം പി ക്ക് ഗുരുതര പരിക്ക്. പാഠൻ എം.പി ലീലാധർ വഗേലയെയാണ് പശു അക്രമിച്ച് പരിക്കേൽ‌പിച്ചത്. ഇദ്ദേഹം ഗാന്ധിനഗറിലെ അപ്പോളോ ആശുപത്രിയിൽ തീവ്ര പ്രിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 
 
ഗാന്ധിനഗറിലെ സെക്ടർ 21ലെ വീടിനു മുൻപിൽ വച്ചായിരുന്നു സംഭവം. പശുവിന്റെ ആക്രമനത്തിൽ എം പിയുടെ തലക്കും വാരിയെല്ലിനും സാരമാ‍യി തന്നെ പരിക്കേറ്റു. ഗുജറാത്തിൽ ഗോവധം നിരോധിച്ചിരിക്കുന്നതിനാൽ കറവ വറ്റിയ പശുക്കളെ കർഷകർ തെരുവിലേക്ക് ഉപേക്ഷിക്കുകയാണ്. 
 
തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ അക്രമിക്കുന്നത് ആളുകളെ അക്രമിക്കുന്നത് നിത്യസംഭവമായ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നെർങ്കിലും സർക്കാർ ഇത് കേട്ട മട്ടില്ല.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വെള്ളത്തിൽ വരച്ച വരയായി വിഴിഞ്ഞം പദ്ധതി: അദാനി പ്രഖ്യാപിച്ച 1000 ദിവങ്ങൾ ഇന്നു പൂർത്തിയാവും