Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു കോടി നല്‍കി കെ ചിറ്റിലപ്പിള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു കോടി നല്‍കി കെ ചിറ്റിലപ്പിള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു കോടി നല്‍കി കെ ചിറ്റിലപ്പിള്ളി
, ബുധന്‍, 15 ഓഗസ്റ്റ് 2018 (10:59 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. ഇതിന്റെ ഭാഗമായി വി ഗാർഡും ഗ്രൂപ്പ് സ്‌ഥാപനങ്ങളും ചേർന്ന് മൂന്ന് കോടി രൂപ നൽകും.
 
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഭവന സഹായ പദ്ധതിയില്‍പ്പെടുത്തി ജില്ലാ ഭരണകൂടം തിരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപണികള്‍ക്ക് 50000 രൂപ വീതവും നല്‍കും. കൂടാതെ, വി ഗാര്‍ഡ്, വി സ്റ്റാർ‍, വണ്ടര്‍ലാ ഹോളീഡേയ്സ്, വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മാനേജ്മെന്റിന്റെ സംഭാവനയും ചേര്‍ത്ത് സമാഹരിക്കുന്ന 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കും.
 
കേരളം ദുരിതക്കടലിലാഴുമ്പോൾ കൈത്താങ്ങായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയ്‌ക്ക് ശമനമില്ല; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്‌ച വരെ അടച്ചു