Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരാപ്പുഴ കേസിൽ ഇടപെട്ട സി പി എം നേതാവ് ആരാണെന്ന് ചെന്നിത്തല വെളിപ്പെടുത്തണം: കോടിയേരി

വരാപ്പുഴ കേസിൽ ഇടപെട്ട സി പി എം നേതാവ് ആരാണെന്ന് ചെന്നിത്തല വെളിപ്പെടുത്തണം: കോടിയേരി
, ബുധന്‍, 20 ജൂണ്‍ 2018 (16:48 IST)
വരാപുഴ കസ്റ്റഡി മരണത്തിൽ ഇടപെട്ട സി പീ എം നേതാക്കൾ ആരാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല വ്യക്തമാക്കണം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരമൊരു വലിയ സഖാവ് ഉണ്ടെങ്കിൽ അന്വേഷന  സംഘം പറയമെന്നും കോടിയേരി വ്യക്തമാക്കി. 
 
വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കസ്റ്റഡി മരണ കേസുകളെ അട്ടിമറിച്ചിട്ടുള്ള ആളാണ് രമേഷ ചെന്നിത്തലയെന്നും കോടിയേരി കൂട്ടിച്ചേർത്തു
 
വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നും 10 ലക്ഷം രൂപയും  ജോലിയും കൊടുത്താൽ ആരെയും തല്ലിക്കൊല്ലാം എന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും രമേഷ് ചെന്നിത്തല ആരോപിച്ചിരുന്നു. അന്വേണത്തിൽ ശ്രീജിത്തിന്റെ അമ്മക്ക് തൃപ്തിയുണ്ടെന്നാണ് മുഖ്യമത്രി പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി അവർ കോടതിയെ സമീപിച്ചത് എന്നും ചെന്നിത്തല ചോദിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ലെന്ന് ഹൈക്കോടതി; മുന്‍ ഉത്തരവ് റദ്ദാക്കി