കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർ വിസമ്മത പത്രം നൽകണം എന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മതപത്രം നൽകാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നും കോടതി ചോദിച്ചു.
ജീവനക്കാരുടെ സാമ്പത്തില പരാധീനതകൂടി സർക്കാർ കണക്കിലെടുക്കണം. സർക്കാർ നടപടികളിൽ നിർബന്ധബുദ്ധിയുള്ളതായാണ് കോടതിക്ക് മനസിലാകുന്നത്. നിർബന്ധമായി ശമ്പളം പിടിച്ചെടുക്കുന്നത് അനുവദിക്കാനാവില്ല. വ്യക്തികളുടെ ആത്മാഭിമനം മാനിക്കപ്പെടണം എന്നും കോടതി വ്യക്തമാക്കി.