Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്, എല്ലാ സഹായവും ലഭ്യമാക്കും’; മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച് കോടിയേരി

'പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്, എല്ലാ സഹായവും ലഭ്യമാക്കും’; ഓഖി ദുരിതബാധിതര്‍ക്ക് കോടിയേരിയുടെ വാക്ക്

'പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്, എല്ലാ സഹായവും ലഭ്യമാക്കും’; മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച് കോടിയേരി
തിരുവനന്തപുരം , ബുധന്‍, 6 ഡിസം‌ബര്‍ 2017 (08:46 IST)
വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ സഹായവും ലഭ്യമാക്കുമെന്നും അവര്‍ക്ക് ഉറപ്പുനല്‍കി.
 
കടലിലകപ്പെട്ട അവസാനത്തെ മനുഷ്യനെയും രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ചുഴലിക്കാറ്റ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മൽസ്യതൊഴിലാളികുടംബങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യണം. രക്ഷാപ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിടുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും നരഹത്യയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത് വന്നിരുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടേയാണ് പ്രതികരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ചുഴലിക്കാറ്റ്; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, കണ്ടെത്താനുള്ള‌ത് 150 ലധികം ആളുകളെ