Webdunia - Bharat's app for daily news and videos

Install App

ജനങ്ങളുമായി യുദ്ധത്തിനില്ല: സമരത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് കോടിയേരി

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (08:39 IST)
സിൽവർ ലൈൻ വിഷയത്തിൽ നന്ദി‌ഗ്രാം ആവർത്തിക്കുമെന്ന് പ്രതിപക്ഷം പറയുന്നത് വെടിവെയ്‌പ്പുണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ജനങ്ങളോട് യുദ്ധം ചെയ്യാനല്ല ചേർത്ത് നിർത്തി വികസനം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
 
സമരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. സമരം നടത്തേണ്ടവർക്ക് നടത്താം. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകും. സമരത്തെ നേരിടാൻ കൃത്യമായ നയമുണ്ട്.വെടിവയ്പ് പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നു പ്രതിപക്ഷം പറയുന്നതു വെടിവയ്പുണ്ടാകണം എന്ന് കരുതിയാണ്. രക്തസാക്ഷികളെ സൃഷ്‌ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതിവിടെ നടക്കില്ല. എന്നാൽ പൊലീസിനു മാര്‍ഗതടസ്സമുണ്ടാക്കിയാല്‍ അതു നീക്കം ചെയ്യാന്‍ വേണ്ട നടപടി പൊലീസെടുക്കും. കോടിയേരി പറഞ്ഞു.
 
ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനത്തിനില്ല. എന്നാല്‍ സില്‍വര്‍ ലൈനെതിരെ നടക്കുന്നതു രാഷ്ട്രീയസമരമാണ്. അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments