Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടിലയും പോയി, ഒട്ടകവും പോയി; ഇനിയിപ്പോ പുലിയാണോ ചിഹ്നം?; പരിഹാസവുമായി കോടിയേരി

ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നു കോടിയേരി കൂട്ടിച്ചേർത്തു.

Kodiyeri Balakrishnan
, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (13:52 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍ഡിഎഫിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു. പി.ജെ ജോസഫ് നേരത്തെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നു കോടിയേരി കൂട്ടിച്ചേർത്തു.
 
ശബരിമല വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സിപിഐഎം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിവായി ജങ്ക് ഫുഡ് കഴിച്ച പതിനേഴുകാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി