Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനസ്വാധീനം കുറഞ്ഞു, സിപിഎം വിശ്വാസികള്‍ക്ക് എതിരല്ല; കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് കോടിയേരി

ജനസ്വാധീനം കുറഞ്ഞു, സിപിഎം വിശ്വാസികള്‍ക്ക് എതിരല്ല; കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് കോടിയേരി
തിരുവനന്തപുരം , വെള്ളി, 23 ഓഗസ്റ്റ് 2019 (17:19 IST)
നിലവിലെ സംഘടനാ സംവിധാനത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. നിലവിൽ സിപിഎമ്മിന്റെ ജനസ്വാധീനം കുറഞ്ഞുപോയിട്ടുണ്ട്. പാർട്ടി പ്രവർത്തകർ ജനങ്ങളുമായുള്ള ഇടപെടൽ വർദ്ധിപ്പിക്കണം. എല്ലാ നേതാക്കളും ജനങ്ങളോട് വിനയത്തോടെ പെരുമാറാൻ ശ്രദ്ധിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് കമ്മിറ്റിവരെയുള്ള പാർട്ടി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണം. സിപിഎമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വർധിപ്പിക്കാൻ നോക്കണം. ജനപിന്തുണ നഷ്ടപ്പെടുന്ന വിഷയങ്ങളിൽ നേതാക്കള്‍ പങ്കാളികളാകരുതെന്നും കോടിയേരി പറഞ്ഞു.

സിപിഎം അംഗങ്ങൾ അക്രമ പ്രവർത്തനങ്ങളിൽ പങ്കാളികളാവരുത്. സമാധാനം സ്ഥാപിക്കുന്നതിനാണ്​ പാർട്ടി പ്രാധാന്യം നൽകേണ്ടത്​. പാർട്ടി അംഗങ്ങളെ കഴിവുറ്റവരാക്കും. കേഡർമാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും.  ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക്​ ഇരയായിട്ടുള്ള പാർട്ടിയാണ്​ സിപിഎം ഇത്​ആരും ചർച്ചയാക്കാറില്ലെന്നും കോടിയേരി പറഞ്ഞു.

വികസനം, സമാധാനം എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് പ്രവർത്തകർ പ്രവർത്തിക്കണം. ശബരിമല നിലപാടിലെ തെറ്റിദ്ധാരണ മാറ്റാൻ തുടർച്ചയായി ഇടപെടും. ഇനിയുള്ള സമയം സർക്കാർ ഭരണത്തിന്റെ വേഗം കൂട്ടണം. മന്ത്രിമാർ ഭരണകാര്യങ്ങളിൽ മാത്രം ശ്രദ്ധചെലുത്തണമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ആർഎസ്എസ് കേരളത്തിൽ നടത്തുന്നത്. ഈ വെല്ലുവിളി നേരിടുന്ന തലത്തിൽ പാർട്ടി പ്രവർത്തനങ്ങളില്‍ കാലോചിതമായി മാറ്റം വരത്തണം. താൽക്കാലിക ലാഭത്തിന് വേണ്ടി സംഘപരിവാർ സംഘടനകളെ വളർത്തുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെതെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം കോടിയേരി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോറിയുമായി കൂട്ടിയിടിച്ചു; കാറിന്റെ സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകി ഏഴുവയസുകാരൻ മരിച്ചു