Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ എം മാണിയെ ‘മഹാനാ’ക്കുന്നവർ എന്തുകൊണ്ട് അദ്ദേഹത്തെ ‘മുഖ്യമന്ത്രി’ ആക്കിയില്ല? മാണിക്ക‌് അവസരങ്ങൾ നിഷേധിച്ച ചരിത്രമാണ് പാർട്ടിയുടേതെന്ന് കോടിയേരി

കെ എം മാണിയെ ‘മഹാനാ’ക്കുന്നവർ എന്തുകൊണ്ട് അദ്ദേഹത്തെ ‘മുഖ്യമന്ത്രി’ ആക്കിയില്ല? മാണിക്ക‌് അവസരങ്ങൾ നിഷേധിച്ച ചരിത്രമാണ് പാർട്ടിയുടേതെന്ന് കോടിയേരി

എസ് ഹർഷ

, ശനി, 21 സെപ്‌റ്റംബര്‍ 2019 (08:48 IST)
കെ എം മാണിയെ മഹാനായ രാഷ്ട്രീയ നേതാവാണെന്ന് ഇപ്പോൾ പറയുന്ന യു ഡി എഫ് നേതാക്കാൾ എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മാണിയെ മുഖ്യമന്ത്രി ആ‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചരണ വേളയിലാണ് കോടിയേരി യു ഡി എഫ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്.
 
കെ എം മാണിയോട‌് സഹതാപമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ‌് സംരക്ഷിക്കാഞ്ഞത‌് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ലീഗ‌് നേതാവായ സി എച്ച‌് മുഹമ്മദ‌് കോയയെ മുഖ്യമന്ത്രിയാക്കിയ ചരിത്രം യുഡിഎഫിനുണ്ട‌്. കോൺഗ്രസിന്റെ മുതിർന്ന നേതാവ‌് എ കെ ആന്റണി പോലും സഹതാപം മാത്രമാണ‌് പറയുന്നത‌്. പക്ഷേ, കെ എം മാണിക്ക് മാത്രം ഒരിക്കലും അവസരം നൽകിയില്ല. 
 
കെ എം മാണിക്ക‌് അവസരങ്ങൾ നിഷേധിച്ച ചരിത്രമാണ‌് കോൺഗ്രസിന്റേത‌്.  രമേശ‌് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ‌് കെ എം മാണിയെ ബാർ കോഴ കേസിൽ പ്രതിചേർത്തത‌്. എക‌്സൈസ‌് മന്ത്രിയായിരുന്ന കെ ബാബുവിനെ പ്രതിചേർക്കാതെ മാണിയെ പ്രതിചേർത്ത‌് ജയിലിൽ അടയ‌്‌‌‌ക്കാൻ ശ്രമിച്ചവരാണ‌് ഇപ്പോൾ സ‌്നേഹം പ്രകടിപ്പിക്കുന്നത‌്. ഈ സ‌്നേഹപ്രകടനം തട്ടിപ്പാണെന്നും കോടിയേരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് രാജി, അംഗീകരിച്ച് രാഷ്ട്രപതി; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയയോട് കാണിച്ചത് നീതികേട്?