Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലായിലെ ‘പിണക്കം’ തുടരുന്നു; ബെന്നി ബെഹ്നാൻ എത്തിയില്ല - സമവായ ചര്‍ച്ച നടന്നില്ല

പാലായിലെ ‘പിണക്കം’ തുടരുന്നു; ബെന്നി ബെഹ്നാൻ എത്തിയില്ല - സമവായ ചര്‍ച്ച നടന്നില്ല
കോട്ടയം , തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (17:28 IST)
പാലായിൽ സമാന്തര തെരഞ്ഞെടുപ്പ് കൺവെൻഷനുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിച്ച പിജെ ജോസഫ് വിഭാഗവുമായി യുഡിഎഫ് ഉപസമിതി വിളിച്ച സമവായ ചര്‍ച്ച നടന്നില്ല.

വിദേശത്തായിരുന്ന ബെന്നി ബെഹ്നാൻ എത്താൻ വൈകിയതിനെ തുടര്‍ന്നാണ് കൂടിക്കാഴ്‌ച നടക്കാതെ പോയത്. ചര്‍ച്ച നാളത്തേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം. യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ ചര്‍ച്ച നടത്തു എന്ന് ജോസഫ് വിഭാഗം നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു.

മോൻസ് ജോസഫും ജോയി എബ്രഹാമുമാണ് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളിൽ ഇരു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോൺഗ്രസിനും യുഡിഎഫ് നേതൃത്വത്തിനുമുള്ളത്. എന്നാല്‍, ജോസഫ് വിഭാഗം കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.

തൽക്കാലം നിലപാടിൽ അൽപം അയവ് വരുത്തിയാണ് ജോസഫ് നിൽക്കുന്നത്. സമാന്തര പ്രചാരണം യുഡിഎഫിലെ ചർച്ചകൾക്ക് ശേഷം മതിയെന്ന് ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാത്രമല്ല കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന ലേഖനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം - കേരളത്തിലും ജാഗ്രതാ നിര്‍ദേശം