Webdunia - Bharat's app for daily news and videos

Install App

ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃകേന്ദ്രമായി സ്വപ്‌ന സുരേഷ് മാറി: അപമാനകരമെന്ന് കോടിയേരി

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (20:07 IST)
ബിജെപിയുടെയും യുഡിഎഫിന്റെയും നേതൃകേന്ദ്രമായി കള്ളകടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് മാറിയതായി കോടിയേരി ബാലകൃഷ്‌ണൻ. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കോടിയേരിയുടെ പ്രതികരണം. ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നതെന്നും. ഇത് തികച്ചും അപമാനകരമാണെന്നും കോടിയേരി പറഞ്ഞു.
 
സ്വർണക്കടത്ത് കേസിലെ പ്രതി എൻഫോഴ്സ്മെൻ്റിന് നൽകിയതായി പറയുന്ന മൊഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മുഖപത്രത്തിൽ മാത്രം ആദ്യം വാർത്തയായി വന്നു. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാർത്തകളും ചർച്ചകളും സംഘടിപ്പിച്ചു.പിന്നാലെ ബി ജെ പി പ്രസിഡൻ്റിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോൺഗ്രസും അത് ആവർത്തിച്ചു. ബി ജെ പിയുടേയും യു ഡി എഫിൻ്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണ്. കോടിയേരി പറഞ്ഞു.
 
കോടിയേരി ബാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ഒരു രാഷ്ട്രീയ പാർടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തിൽ യു ഡി എഫും ബി ജെ പിയും സ്വീകരിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദ വാക്യം. അതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത്. 
 
സ്വർണ്ണക്കടത്ത് കേസിലെ പ്രതി എൻഫോഴ്സ്മെൻ്റിന് നൽകിയതായി പറയുന്ന മൊഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മുഖപത്രത്തിൽ മാത്രം ആദ്യം വാർത്തയായി വന്നു. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാർത്തകളും ചർച്ചകളും സംഘടിപ്പിച്ചു. പിന്നാലെ ബി ജെ പി പ്രസിഡൻ്റിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോൺഗ്രസ്സും അത് ആവർത്തിച്ചു. ബി ജെ പിയുടേയും യു ഡി എഫിൻ്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണ്.
 
ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ട്. ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടർ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല. 
 
ലക്ഷക്കണക്കിന് കുട്ടികൾക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ മറച്ചുവെക്കാനുള്ള വൃഥാ ശ്രമം കൂടി ഇതിനു പുറകിലുണ്ട്‌. 
 
കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും സ്വർണ്ണക്കടത്ത് എന്ന ഒറ്റ വിഷയത്തിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് തന്നെ ആവർത്തിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.
 
സമ്മർദ്ദം ചെലുത്തി രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നുണ്ട്‌. ഇപ്പോൾ നടക്കുന്ന ഈ  അവിശുദ്ധ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് നന്ന്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബിജെപി രക്ഷപ്പെടില്ല; പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ്; 200 സീറ്റിലധികം ലീഡുമായി ബിജെപി സഖ്യം

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്, 288 സീറ്റിൽ 218 ഇടത്തും മുന്നിൽ

അടുത്ത ലേഖനം
Show comments