Select Your Language

Notifications

webdunia
webdunia
webdunia
webdunia

"രാവിലെ രാജി, ഉച്ചക്ക് ബിജെപി അംഗത്വം": കോൺഗ്രസിൽ നിന്നും രാജിവെച്ച നടി ഖുശ്‌ബു ബിജെപിയിൽ ചേർന്നു

, തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:35 IST)
കോൺഗ്രസിൽ നിന്നും രാജിവെച്ച നടി ഖുശ്‌ബു ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. ഇന്ന് രാവിലെയാണ് ഖുശ്‌ബു കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഖുശ്‌ബു രാജിക്കത്ത് നൽകിയത്. അവരെ പിന്നീട് എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. രാവിലതന്നെ ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്ന് തന്നെ ഖുശ്‌ബു ബിജെപിയിൽ ചേരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ നില‌നിന്നിരുന്നു.
 
പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടികാട്ടിയാണ് ഖുശ്ബു സോണിയഗാന്ധിക്ക് രാജികത്ത് നൽകിയത്. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്ന തന്നെപോലെയുള്ളവർ തഴയപ്പെടുന്നുവെന്നും ഖുശ്‌ബു രാജികത്തിൽ പറഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു.  അടുത്ത വർഷം തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്യാധുനിക സംവിധാനങ്ങൾ, രാജ്യത്തെ ആദ്യ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റർ വിപണിയൊലെത്തിച്ച് എംജി