പയ്യാമ്പലത്തേക്ക് നടന്ന് രാഷ്ട്രീയ കേരളം; വിലാപയാത്രക്കൊപ്പം നടന്ന് പിണറായി വിജയനും മറ്റ് നേതാക്കളും
, തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (14:50 IST)
കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തേക്ക്. പതിനായിരങ്ങളാണ് വിലാപയാത്രയില്‍ അനുഗമിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കം സമുന്നതരായ നേതാക്കളെല്ലാം വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്. അവിടെ മുതല്‍ പയ്യാമ്പലത്തേക്കുള്ള യാത്രയില്‍ നടന്നുകൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം