Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണ്ന്‍

kodiyeri Balakrishnan

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ഡിസം‌ബര്‍ 2021 (13:13 IST)
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണ്ന്‍. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 12നാണ്. എന്നാല്‍ ഗവര്‍ണര്‍ക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകില്ലെന്നു ഗവര്‍ണര്‍ അറിയിച്ചു. 
 
അതേസമയം ചാന്‍സിലര്‍ പദവി ഏറ്റെടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമസഭയ്ക്കുമാത്രമേ ആ ചുമതല മാറ്റാന്‍ സാധിക്കുകുള്ളുവെന്നും സൗകര്യത്തിനനുസരിച്ച് സ്ഥാനം മാറാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്നലെ കോടതി അയച്ച നോട്ടീസ് കൈപ്പറ്റാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു