Publish Date: Sat, 17 Aug 2019 (18:34 IST)
Updated Date: Sat, 17 Aug 2019 (18:39 IST)
ബീഹാര്‍ സ്വദേശി നല്‍കിയ പീഡന ആരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി.
ഇന്ന് വൈകുന്നേരത്തോടെയാണ് ഇരുമുടിക്കെട്ടുമായി ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്.
ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്‌ച തുറന്നിരുന്നു. ഇതേ തുടര്‍ന്നാണ്. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പം ബിനോയി ശബരിമലയില്‍ എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.