Webdunia - Bharat's app for daily news and videos

Install App

സന്ദര്‍ശകരെത്തിയാല്‍ ആശുപത്രി കിടക്കയില്‍ കിടന്ന് മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യും, പാര്‍ട്ടി കാര്യങ്ങള്‍ ചോദിച്ചറിയും; കോടിയേരി അടിമുടി പാര്‍ട്ടിക്കാരന്‍

വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് കോടിയേരി എത്തിയത് എ.കെ.ജി. സെന്ററിലേക്കാണ്

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2022 (10:20 IST)
കോടിയേരി ബാലകൃഷ്ണന്‍ അടിമുടി പാര്‍ട്ടിക്കാരനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. കനലെരിയുന്ന സമരപഥങ്ങള്‍ ചിരിച്ചുകൊണ്ട് താണ്ടിയ കമ്യൂണിസ്റ്റുകാരന്‍. ആരോഗ്യനില വളരെ മോശമായപ്പോഴും കോടിയേരിക്ക് പാര്‍ട്ടിയായിരുന്നു എല്ലാം. അതിനു താഴെയായിരുന്നു കുടുംബം പോലും. 
 
വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുന്‍പ് കോടിയേരി എത്തിയത് എ.കെ.ജി. സെന്ററിലേക്കാണ്. പാര്‍ട്ടി കാര്യങ്ങള്‍ തിരക്കിയും സഖാക്കളോട് കുശലം പറഞ്ഞുമാണ് കോടിയേരി ആംബുലന്‍സില്‍ കയറിയത്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പലപ്പോഴായി അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശകരെത്തിയാല്‍ ആശുപത്രി കിടക്കയില്‍ കിടന്നും അവരെ നോക്കി കോടിയേരി മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യും. പൂര്‍ണ ആരോഗ്യവാനായിരുന്നപ്പോഴും അത് തന്നെയായിരുന്നു കോടിയേരിയുടെ ശൈലി. 
 
രോഗം മൂര്‍ച്ഛിച്ച സമയത്ത് സംസാരിക്കാന്‍ പോലും കോടിയേരി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സംസാരിക്കുമ്പോള്‍ കിതപ്പും അസ്വസ്ഥതയും തോന്നിയിരുന്നു. ഇതൊന്നും കോടിയേരി വകവെച്ചില്ല. ആര് വന്നാലും കോടിയേരി പാര്‍ട്ടി കാര്യങ്ങള്‍ തിരക്കും. സഖാക്കളോട് കുശലം പറയും. 
 
കോടിയേരിയെ ചികിത്സിച്ച ഡോ.ബോബന്‍ തോമസിന്റെ വാക്കുകള്‍ കോടിയേരി എത്രത്തോളം പാര്‍ട്ടിയെ സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ' ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം പുരോഗതി കാണുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു,' ഡോ.ബോബന്‍ തോമസ് കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments