Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായനാര്‍ക്കും ചടയനും ഇടയില്‍ കോടിയേരിക്ക് അന്ത്യവിശ്രമം; വിതുമ്പി നാട്

പയ്യാമ്പലത്ത് ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ നടുക്കാണ് കോടിയേരിയുടെ മൃതദേഹം സംസ്‌കരിക്കുക

Kodiyeri Balakrishnan funeral
, ഞായര്‍, 2 ഒക്‌ടോബര്‍ 2022 (08:54 IST)
സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ വിതുമ്പി നാട്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം ഇന്ന് 11 മണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. ആദ്യം തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം, ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മുതല്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം. നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. പയ്യാമ്പലത്ത് ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ നടുക്കാണ് കോടിയേരിയുടെ മൃതദേഹം സംസ്‌കരിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയ നേതാവിന് കണ്ണീരോടെ വിട, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും