ലോ അക്കാദമി സമരം: ബിജെപിയുടെ കെണിയിൽ ചില വിദ്യാർഥികൾ വീണുപോയെന്ന് കോടിയേരി
ബിജെപിയുടെ കെണിയിൽ വിദ്യാർഥികൾ വീണെന്ന് കോടിയേരി
തിരുവനന്തപുരം ലോ അക്കാദമിയുമായി ബന്ധപ്പെട്ട സമരത്തിൽ ബിജെപിയുടെ കെണിയിൽ പല സംഘടനയിലേയും വിദ്യാർഥികൾ വീണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്കാദമില്‍ തുടര്‍ന്നുവന്ന സമരം എസ്എഫ്ഐ അവസാനിപ്പിച്ചത് നന്നായെന്നും കോടിയേരി പറഞ്ഞു.
ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ടെന്നും അവരുടെ രാജി തീരുമാനം എത്രയും പെട്ടെന്നു തന്നെ പുറത്തുവരുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.