കൊല്ലം ജില്ലയില്‍ ബിജെപിക്ക് ആദ്യമായി പഞ്ചായത്ത് ഭരണം

എ കെ ജെ അയ്യര്‍
വ്യാഴം, 31 ഡിസം‌ബര്‍ 2020 (17:58 IST)
കൊല്ലം: ഇത്തവണ സംസ്ഥാനമൊട്ടുക്ക് എല്‍.ഡി.എഫിനും യുഡിഎഫിനും ഒപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എ  കൊല്ലം ജില്ലയില്‍ ആദ്യമായി പഞ്ചായത് ഭരണം കൈക്കലാക്കി. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തിലാണ് ബി.ജെ.പിക്ക് കൊല്ലം ജില്ലയില്‍ ആദ്യമായി ഭരണം ലഭിച്ചത്.
 
വോട്ടെടുപ്പില്‍ ഫലം വന്നപ്പോള്‍ ഭരണം ലഭിക്കും എന്നുറപ്പായിരുന്നെങ്കിലും പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തില്‍ ഏറുന്നതുവരെ പിരിമുറുക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റായി ബി.ജെ.പി യിലെ എസ് സുദീപയും വൈസ് പ്രസിഡന്റായി സത്യപാലനും തെരഞ്ഞെടുക്കപ്പെട്ടു.
 
 ഇരുവരെയും തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ബി.ജെ.പി ക്ക് 9 വോട്ടു ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 8  വോട്ടാണ് ലഭിച്ചത്. ഇടതു മുന്നണിക്കാവട്ടെ ആകെയുള്ള 6 അംഗങ്ങളുടെ വോട്ടും അസാധുവായി.
 
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ദൂരത്താക്കാന്‍ സി.പി.ഐ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് പൊതുവെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മും ബി.ജെ.പി യും ചേര്‍ന്ന് നടത്തിയ അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് പഞ്ചായത്ത് ഭരണം ബി.ജെ.പി ക്ക്  ലഭിച്ചതെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments