കൊല്ലത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തി
ഉടന്‍ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. കമ്മിഷണര്‍ ഓഫീസിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കൊല്ലം ആശ്രമ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ആശ്രമം മൈതാനത്ത് ഭക്ഷണം കഴിക്കാനെത്തിയ വിനോദ് എന്നയാളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടന്‍ ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. കമ്മിഷണര്‍ ഓഫീസിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം മാതാപിതാക്കള്‍ക്ക് കൈമാറും.