Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം, ഷാര്‍ജയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു, കൊല്ലം സ്വദേശിയായ അതുല്യ മരിച്ച നിലയില്‍

Domestic voilence, Dowry Abuse, Athulya Suicide, Sharjah,അതുല്യ, ഗാർഹീക പീഡനം, സ്ത്രീധന പീഡനം, മലയാളി യുവതി

അഭിറാം മനോഹർ

, ഞായര്‍, 20 ജൂലൈ 2025 (08:45 IST)
ഷാര്‍ജയില്‍ മലയാളി യുവതിയായ വിപഞ്ചികയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടുമാറും മുന്‍പെ മറ്റൊരു മലയാളി യുവതിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ അതുല്യ(30)യെയാണ് ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് അതുല്യയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്ന അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
 
 ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് കുടുംബം ആലോചിക്കുന്നത്. ശാസ്താംകോട്ട സ്വദേശിയായ ഭര്‍ത്താവ് സതീഷിനെതിരെ യുവതിയുടെ കുടുംബം തെക്കുംഭാഗം പോലീസില്‍ പരാതി നല്‍കി. അതുല്യയ്ക്ക് സതീഷില്‍ നിന്നും വലിയ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവെന്നും മരിക്കും മുന്‍പ് അതുല്യ കുടുംബത്തിന് ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളും അയച്ചുനല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഷാര്‍ജ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാര്‍ജയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല