കൊല്ലം ആര്‍ ടി ഓഫീസില്‍ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സഹാചര്യത്തില്‍ ഇന്ന് അണുനശീകരണം നടത്തുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് ആര്‍ ടി ഒ അറിയിച്ചു.ഇതിനു മുമ്പും ഇത്തരത്തില്‍ ആര്‍.ടി.ഓ ഓഫിസ് ജീവനക്കാര്‍ക്ക് കോവിഡ് രോഗ ബാധ മൂലം അടയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ കോവിഡ് രോഗ വ്യാപനം തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പരമാവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികാരികളുടെ നീക്കം. കഴിഞ്ഞ ദിവസം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 845 ആണ്.ഇതോടെ ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ ആകെ എണ്ണം 8000 കവിഞ്ഞു.
ഇപ്പോള്‍ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 8089 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5 ആയി.