കോന്നിയിൽ ‘ഉരുകി‘ കോൺഗ്രസ്, 23 വർഷത്തെ ചരിത്രം എൽ ഡി എഫ് തിരുത്തുമോ?

ചിപ്പി പീലിപ്പോസ്

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (08:22 IST)
അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ റിസൽട്ട് അറിയാനുള്ള ആകാംഷയിലാണ് കേരളം. കോന്നിയിൽ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ 23 വർഷമായി കൈയടക്കി വെച്ചിരിക്കുന്ന മണ്ഡലം ഇത്തവണം കാക്കാൻ കഴിയുമോ എന്ന ഭയത്തിലാണ് കോൺഗ്രസ്. കോന്നി ഇത്തവണ തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് എൽ ഡി എഫ്. 
 
കോന്നിയിലെ ജനങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നതെന്ന് മണിക്കൂറുകൾക്കകം അറിയാം. വിജയപ്രതീക്ഷയുണ്ടായിരുന്ന മഞ്ചേശ്വരം വിട്ട് എൻഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ കോന്നിയിലേക്കു വണ്ടി കയറിയതു മുതൽ ബിജെപി പ്രവർത്തകരും ആവേശത്തിലായിരുന്നു. 
 
70.07 ശതമാനം വോട്ടിംഗ് ആണ് കോന്നിയിൽ രേഖപ്പെടുത്തിയത്. പി.മോഹൻരാജിനെ തന്നെ യുഡിഎഫ് സ്ഥാനാർഥിയാക്കി. ഡിവൈഎഫ്ഐ നേതാവായ കെ.യു.ജനീഷിനു മത്സരം അനുകൂലമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ എൽ ഡി എഫ് തങ്ങളുടെ സ്ഥാനാർത്ഥിയുമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഞ്ചിൽ ആര്? ആത്മവിശ്വാസത്തോടെ യുഡി‌എഫ്, പ്രതീക്ഷ കൈവിടാതെ എൽ ഡി എഫ്; മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകം