Webdunia - Bharat's app for daily news and videos

Install App

റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച സുഹൃത്തിന്റേതും കൊലപാതകം? ബിച്ചുണ്ണി മരിച്ചത് രാത്രിഭക്ഷണം കഴിച്ച ശേഷമെന്ന് ബന്ധുക്കള്‍

ചിപ്പി പീലിപ്പോസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:22 IST)
കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലെടുത്ത ജോളിക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സുഹൃത്തിന്റെ മരണത്തിലും ദുരൂഹതയെന്ന് നാട്ടുകാര്‍ പറയുന്നു. റോയിയുടെ സുഹൃത്ത് ബിച്ചുണ്ണിയും ദുരൂഹ സാഹചര്യത്തിലാണ് മരണപ്പെട്ടതെന്ന് നാട്ടുകാർ ആവർത്തിക്കുന്നു.
 
റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചവരിൽ ബിച്ചുണ്ണിയും ഉണ്ടായിരുന്നു. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ബിച്ചുണ്ണിയുടെയും മരണം. 
 
റോയിയുടെ മരണത്തിൽ ദുരൂഹത തോന്നിയ മാതൃസഹോദരൻ മാത്യു ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, ഇരകളില്‍ നാലാമനായി മാത്യുവും കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിൽ സംശയം തോന്നിയവരെയെല്ലാം ജോളി ഇല്ലാതാക്കിയോ എന്ന ബലമായ സംശയവും ഇപ്പോൾ നാട്ടുകാർ ഉന്നയിക്കുന്നുണ്ട്

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments