വീട്ടിൽ വരുന്നത് വല്ലപ്പോഴും, ഷാജുവിനെ കെട്ടണമെന്ന് ആവശ്യപ്പെട്ടത് ജോളി; നിർവികാരതയോടെ അമ്മ ത്രേസ്യ

ചിപ്പി പീലിപ്പോസ്
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (17:09 IST)
ജോളിക്ക് ഇങ്ങനെയൊരു ക്രൂരമുഖം ഉള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ ത്രേസ്യാമ്മ. ‘ജോളി ഒരു കാര്യവും കുടുംബത്തോട് പറയില്ലായിരുന്നു. നല്ല രീതിയിലാണ് വളര്‍ത്തിയത്. നല്ല വിദ്യാഭ്യാസവും നല്‍കി. വീട്ടിലെത്തുന്നത് വല്ലപ്പോഴുമായിരുന്നു. ഏറ്റവും ഒടുവില്‍ ഓണത്തിനാണ് വീട്ടില്‍ വന്നത്. തനിച്ചാണ് വന്നത്. പെരുമാറ്റത്തില്‍ ഒരു ഭാവവ്യത്യാസവും തോന്നിയില്ല’- ത്രേസ്യാമ്മ പറയുന്നു .
 
ഏറെ സ്വത്ത് നല്‍കിയാണ് കെട്ടിച്ചത്. രണ്ടാം വിവാഹം കഴിയ്ക്കണമെന്ന് ജോളി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഷാജു ഒരു തവണയേ നാട്ടില്‍ വന്നിട്ടുള്ളൂ. ഒരു കൊലപാതകം നടത്തിയപ്പോള്‍ തന്നെ ജോളിയുടെ മാനസിക നില മാറിയിരിക്കാമെന്നും ത്രേസ്യാമ്മ പറയുന്നു.
 
അതേസ്മയം, പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് ജോളിക്ക് സയനൈഡ് നൽകിയ പ്രജികുമാർ പറയുന്നു. കൊലപാതകങ്ങളുടെ ഗൂഢാലോചനകളില്‍ തനിക്ക് യാതൊരു പങ്കുമില്ല. താന്‍ നിരപരാധിയാണെന്നും പ്രജികുമാര്‍ പറഞ്ഞു.
 
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കുമെന്നാണ് സൂചന. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, എന്‍ഐടി, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ജോളി പോയിരുന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പിനാണ് ക്രൈംബാഞ്ചിന്റെ പദ്ധതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments