ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്

ചിപ്പി പീലിപ്പോസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (13:25 IST)
കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതിയായ ജോളി അറസ്റ്റിലായതോടെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാണ്. ജോളിയുടെ കൊടുംക്രൂരത സോഷ്യല്‍മീഡിയ ആഘോഷമാക്കുമ്‌ബോള്‍ ശ്രദ്ധേയമാകുന്ന ഒരു കുറിപ്പ് പങ്കുവെയ്ക്കുകയാണ് ഡോക്ടര്‍ സി.ജെ ജോണ്‍.
 
കൂടത്തായിയിലെ കുറ്റാരോപിതയുടെ കഥകകളില്‍ കേരളത്തിന്റെ മനസ്സു രോക്ഷം കൊള്ളുമ്‌ബോള്‍ അവരുടെ കൗമാരക്കാരനായ മകന്റെ മനസ്സ് വിങ്ങുമെന്നുണ്ടാകുമെന്ന് കൂടി ഓര്‍ക്കണമെന്ന് ഡോക്ടര്‍ ജോണ്‍ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.
 
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
കൂടത്തായിയിലെ കുറ്റാരോപിതയുടെ കഥകള്‍ കൊണ്ട് കേരളത്തിന്റെ മനസ്സു രോഷം കൊള്ളുമ്‌ബോള്‍ അവരുടെ കൗമാരപ്രായക്കാരനായ മകന്റെ മനസ്സു വിങ്ങുന്നുണ്ടാകുമെന്ന് കൂടി ഓര്‍ക്കണം .അമ്മയോ അത് ഓര്‍ത്തില്ല .നമ്മളെങ്കിലും ഓര്‍ക്കാം. അവനോടൊപ്പം ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ കൗമാരപ്രായക്കാരനായ മകനുമുണ്ടെന്ന് കേള്‍ക്കുന്നു. മറ്റൊരു വിധത്തില്‍ ഇവരൊക്കെ ഈ സംഭവത്തിലെ ഇരകളാണ്. എല്ലാ കുറ്റവാളികളും ഇതൊക്കെ മനസ്സില്‍ കുറിച്ച് വച്ചിരുന്നെങ്കില്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മദ്യപിച്ചിരുന്നില്ലെന്ന ശ്രീറാമിന്റെ വാദം തള്ളി; സസ്‌പെൻഷൻ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി