Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിച്ചിരുന്നപ്പോൾ അംഗീകരിച്ചില്ല, ജീവൻ പോയപ്പോൾ മഹത്വം വിളമ്പുന്നു: കൂട്ടിക്കൽ ജയചന്ദ്രൻ

മമ്മൂട്ടിയല്ല, പക്ഷേ മമ്മൂട്ടിയുടെ രൂപമാണ്; മിമിക്രിയിലേക്ക് എത്തിപ്പെടാൻ കാരണം അബിയെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ

ജീവിച്ചിരുന്നപ്പോൾ അംഗീകരിച്ചില്ല, ജീവൻ പോയപ്പോൾ മഹത്വം വിളമ്പുന്നു: കൂട്ടിക്കൽ ജയചന്ദ്രൻ
, വ്യാഴം, 30 നവം‌ബര്‍ 2017 (16:53 IST)
മിമിക്രി കലാകാരനും നടനുമായ അബിയുടെ മരണവാർത്ത ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. അപ്രതീക്ഷിതമായിരുന്നു അബിയുടെ മരണം. പ്രിയതാരത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അബിയെ അനുസ്മരിച്ചവരെ വിമർശിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ.
 
ജീവിക്കുമ്പോൾ അംഗീകരിക്കാതെ, ജീവൻ പോയിയെന്ന് ഉറപ്പാകുമ്പോൾ ചിലർ മഹത്വം വിളമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി... അബി..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ നാളെ മുതല്‍, ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും