Sona Eldhose Suicide: മതം മാറാൻ നിർബന്ധിച്ച് ആൺസുഹൃത്തും കുടുംബവും, മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു, 21കാരിയുടെ ആത്മഹത്യയിൽ സുഹൃത്ത് കസ്റ്റഡിയിൽ
കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍.
കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിന്റെ(21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.
ആണ്‍സുഹൃത്തായ റമീസും റമീസിന്റെ കുടുംബവും യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. വിവാഹം ചെയ്യണമെങ്കില്‍ മതം മാറണമെന്നായിരുന്നു റമീസിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധം. രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് വീട്ടില്‍കൊണ്ടുപോയി പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നുമാണ് സോന കുറിപ്പില്‍ പറയുന്നത്.