Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പെണ്‍സുഹൃത്ത് തന്നെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ പോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു.

poison

അഭിറാം മനോഹർ

, വെള്ളി, 1 ഓഗസ്റ്റ് 2025 (12:51 IST)
കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍(38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പെണ്‍സുഹൃത്ത് തന്നെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ പോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു.
 
 ഇക്കാര്യം സുഹൃത്ത് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചേലാട് സ്വദേശിനിയായ 30കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.മാലിപ്പാറയിലുള്ള പെന്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് വിഷം ഉള്ളില്‍ ചെന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപതിര്യിലും കൊണ്ടുപോവുകയായിരുന്നു.ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. പെണ്‍സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. അന്‍സിലിന്റെ ഭാഗത്ത് നിന്ന് പെണ്‍കുട്ടിക്ക് ചില ദുരനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അന്‍സിലിനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നു എന്നാണ് സൂചന. അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി