Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ സ്വദേശിനി ആശാ രാജുവിനെയാണ് വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

asha

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 ഓഗസ്റ്റ് 2025 (09:42 IST)
asha
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാര്‍ട്ടി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ സ്വദേശിനി ആശാ രാജുവിനെയാണ് വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ വീടിനടുത്ത് നിന്ന് ഉച്ചത്തില്‍ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ റബ്ബര്‍ തോട്ടത്തിലേക്ക് വീണു കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
 
ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോട് കാട്ടിയ അനീതിയെ കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശരാജ് പറയുന്നതായുള്ള ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. തന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്നും ഇവര്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
 
പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ബോധപൂര്‍വ്വം ഉപദ്രവിക്കുന്നെന്നും കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുവെന്നും ശബ്ദ സന്ദേശത്തില്‍ ഉണ്ട്. ആശാരാജുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയില്‍ പട്ടിണി രൂക്ഷം: സഹായമെത്തിച്ചത് ഹമാസ് തട്ടിയെടുത്തെന്ന് ട്രംപ്